P T H കൊളച്ചേരി മേഖല മൂന്നാം വാർഷികാഘോഷം സെപ്റ്റംബറിൽ നടക്കും.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പോസ്റ്റർ പ്രകാശനം ചെയ്തു.


കമ്പിൽ: കൊളച്ചേരി, മയ്യിൽ കുറ്റാട്ടൂർ, നാറാത്ത് പഞ്ചായത്തുകളിലായി കിടപ്പിലായ രോഗികളെയും മറ്റും പരിചരിച്ച് വരുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് പിടിഎച്ച് കൊളച്ചേരി മേഖലയുടെ മൂന്നാം വാർഷികാഘോഷം 2025 സെപ്റ്റംബർ 1 മുതൽ 12 വരെ വിവിധ പരിപാടികളോടെ നടക്കും.
"ചേർത്തുപിടിച്ച മൂന്ന് വർഷം" എന്ന ക്യാപ്ഷനിൽ നടക്കുന്ന വാർഷികാഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനം കമ്പിലിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷത വഹിച്ചു.
പോസ്റ്റർ പ്രകാശന ചടങ്ങിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ, കമ്പിൽ മൊയ്തീൻ ഹാജി, ആറ്റക്കോയ തങ്ങൾ, എം അബ്ദുൽ അസീസ്, കെ എം ശിവദാസൻ, നൂറുദ്ധീൻ പുളിക്കൽ, ഹാഷിം കാട്ടാമ്പള്ളി, മൻസൂർ പാമ്പുരുത്തി, കെ പി അബ്ദുൽ സലാം, സൈഫുദ്ധീൻ നാറാത്ത്, ഷംസീർ മയ്യിൽ, പി കെ പി നസീർ, കെ പി യൂസുഫ്, പി മുഹമ്മദ് ഹനീഫ, കെ പി മുഹമ്മദലി സംബന്ധിച്ചു
P T H Kolachery Region Third Anniversary: Panakkad Syed Abbasali Shihab Thangal released the poster